തിരുവനന്തപുരം: വിമൻ ഇൻ നെഫ്രോളജി ഇന്ത്യയുടെ നേതൃത്വത്തിൽ മാസ്കോട്ട് ഹോട്ടലിൽ നടക്കുന്ന മൂന്നാമത് അഖിലേന്ത്യാ നെഫ്രോളജി സമ്മേളനം ഏറോണോട്ടിക്കൽ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ.ടെസി തോമസ് ഉദ്ഘാടനം ചെയ്തു. വിമൻ ഇൻ നെഫ്രോളജി ഇന്ത്യ പ്രസിഡന്റ് ഡോ.ഊർമിള ആനന്ദ്, വിൻ കൈരളി ചാപ്റ്റർ പ്രസിഡന്റ് ഡോ.വിമല.എ, രക്ഷാധികാരിമാരായ ഡോ.തോമസ് മാത്യു, ഡോ.സരോജ നായർ, സെക്രട്ടറി ഡോ.മഞ്ജുഷ യാഡ്‌ല, ഓർഗനൈസിംഗ് സെക്രട്ടറി ഡോ.മഞ്ജു തമ്പി തുടങ്ങിയവർ പങ്കെടുത്തു.ഇന്നത്തെ ചർച്ചയിൽ പീഡിയാട്രിക്ക് ഡയാലിസിസ്, ആന്റികൊയാഗുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കും. സമ്മേളനം ഇന്ന് സമാപിക്കും.