p

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കഴിഞ്ഞ കലോത്സവത്തിൽ വ്യക്തിഗത ഇനങ്ങളിലെ വിജയികൾക്കുള്ള ഗ്രേസ് മാർക്കിന് വി.സി ഡോ.മോഹനൻ കുന്നുമ്മൽ അംഗീകാരം നൽകി. എന്നാൽ വ്യാപക ക്രമക്കേടുണ്ടായെന്ന ആക്ഷേപത്തെ തുടർന്ന് സംഘ ഇനങ്ങളിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളിൽ അദ്ദേഹം ഒപ്പുവച്ചില്ല. ഗ്രേസ് മാർക്ക് നേടിയെടുക്കാൻ വിദ്യാർത്ഥികളെ കൂട്ടത്തോടെ സംഘയിനങ്ങളിൽ പങ്കെടുപ്പിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നിരവധി ഗ്രൂപ്പുകൾക്ക് നൽകിയെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി പരാതിപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനുള്ള സിൻഡിക്കേറ്റ് ഉപസമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.

അവസാന സെമസ്റ്റർ ബിരുദ പരീക്ഷയെഴുതുന്നവരുടെ ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയാണ് മുൻകാലങ്ങളിൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരുന്നത്. വി.സി അംഗീകരിക്കാത്തതിനാൽ ഇത്തവണ ഗ്രേസ് മാർക്കില്ലാതെയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. 10മുതൽ 12പേർ വരെ ഉൾപ്പെടുന്ന ഗ്രൂപ്പ്‌ മത്സര വിജയികൾക്ക് ഓരോ പേപ്പറിനും 6% മാർക്ക്‌ അധികമായി ലഭിക്കും. അതിനാലാണ് നിരവധി ഗ്രൂപ്പുകൾക്ക് ആദ്യ സ്ഥാനങ്ങൾ നൽകിയതെന്നാണ് പരാതി.

വഞ്ചിപ്പാട്ട്, കോൽക്കളി, ദഫ്‌മുട്ട്, ഒപ്പന, വൃന്ദവാദ്യം, സമൂഹഗാനം, മാർഗംകളി എന്നിവയിൽ പങ്കെടുത്ത എഴുപതോളം ടീമുകൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നൽകിയതിലൂടെ 800 ഓളം വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിന് അർഹരായി. ഓരോരുത്തർക്കും 60 ഗ്രേസ്‌മാർക്ക് വരെ ലഭിക്കുമായിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ നൽകുന്ന പട്ടിക അംഗീകരിച്ച് ഗ്രേസ് മാർക്ക് നൽകുന്നതിനെതിരെയും പരാതിയുണ്ടായിരുന്നു. ഗ്രൂപ്പ് ഇനങ്ങളിൽ മത്സരിക്കാത്തവരുടെ പേരുകൾ എഴുതിച്ചേർത്തതായും ആക്ഷേപമുണ്ട്. ഫലപ്രഖ്യാപനത്തിലെ തർക്കത്തിനിടെ വിധികർത്താക്കളെ കൈയേറ്റം ചെയ്തതും കണ്ണൂർ സ്വദേശിയായ നൃത്താദ്ധ്യാപകൻ ആത്മഹത്യ ചെയ്തതും വിവാദമായിരുന്നു.

എ​ൽ​ ​എ​ൽ.​ബി​ ​എ​ൻ​ട്ര​ൻ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ത്രി​വ​ത്സ​ര,​​​ ​പ​ഞ്ച​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് 6​ന് ​ഉ​ച്ച​യ്ക്ക് 12​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ജ്ഞാ​പ​നം​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300


എ​​​ൽ.​​​എ​​​ൽ.​​​എം​​​ ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ​​​അ​​​പേ​​​ക്ഷ​​​ 6​​​വ​​​രെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​എ​​​ൽ.​​​എ​​​ൽ.​​​എം​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള​​​ ​​​സ​​​മ​​​യം​​​ ​​​ആ​​​റി​​​ന് ​​​ഉ​​​ച്ച​​​യ്ക്ക് 12​​​വ​​​രെ​​​ ​​​നീ​​​ട്ടി.​​​ ​​​വി​​​ജ്ഞാ​​​പ​​​നം​​​ ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​വെ​​​ബ്സൈ​​​റ്റി​​​ൽ.​​​ ​​​ഹെ​​​ൽ​​​പ്പ് ​​​ലൈ​​​ൻ​​​-​​​ 04712525300


ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ​​​ ​​​റാ​​​ങ്ക് ​​​ലി​​​സ്റ്റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള​​​ ​​​റാ​​​ങ്ക് ​​​ലി​​​സ്റ്റ് ​​​ത​​​യ്യാ​​​റാ​​​ക്കാ​​​ൻ​​​ ​​​യോ​​​ഗ്യ​​​താ​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​ ​​​മാ​​​ർ​​​ക്കും​​​ ​​​നാ​​​റ്റാ​​​ ​​​സ്കോ​​​റും​​​ ​​​ഓ​​​ൺ​​​ലൈ​​​നാ​​​യി​​​ ​​​ഇ​​​ന്നു​​​ച്ച​​​യ്ക്ക് 12​​​വ​​​രെ​​​ ​​​ന​​​ൽ​​​കാം.​​​ ​​​വി​​​ജ്ഞാ​​​പ​​​നം​​​ ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​​​ ​​​ൽ.​​​ ​​​ഹെ​​​ൽ​​​പ്പ് ​​​ലൈ​​​ൻ​​​-​​​ 04712525300


വ​​​യ​​​നാ​​​ട് ​​​ദു​​​ര​​​ന്തം​​​:​​​ ​​​അ​​​ഭി​​​മു​​​ഖം​​​ ​​​മാ​​​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​എം​​​പ്ലോ​​​യ്മെ​​​ന്റ് ​​​എ​​​ക്സ്ചേ​​​ഞ്ച് ​​​വ​​​ഴി​​​ ​​​വ​​​യ​​​നാ​​​ട് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് ​​​ആ​​​ൻ​​​ഡ് ​​​ക​​​മ്മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​അ​​​സി.​​​ ​​​പ്രൊ​​​ഫ​​​സ​​​ർ​​​ ​​​നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി​​​ 5​​​ന് ​​​ന​​​ട​​​ത്താ​​​ൻ​​​ ​​​നി​​​ശ്ച​​​യി​​​ച്ച​​​ ​​​അ​​​ഭി​​​മു​​​ഖം​​​ ​​​പ്ര​​​കൃ​​​തി​​​ ​​​ദു​​​ര​​​ന്ത​​​വും​​​ ​​​പ്ര​​​തി​​​കൂ​​​ല​​​ ​​​കാ​​​ലാ​​​വ​​​സ്ഥ​​​യും​​​ ​​​കാ​​​ര​​​ണം​​​ 13​​​ ​​​ലേ​​​ക്ക് ​​​മാ​​​റ്റി.


എം.​​​ബി.​​​എ​​​ ​​​സ്പോ​​​ട്ട് ​​​അ​​​ഡ്മി​​​ഷൻ
വ​​​ർ​​​ക്ക​​​ല​​​:​​​ ​​​ശി​​​വ​​​ഗി​​​രി​​​യി​​​ലെ​​​ ​​​യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ​​​ഒ​​​ഫ് ​​​മാ​​​നേ​​​ജ്മെ​​​ന്റ് ​​​സെ​​​ന്റ​​​റി​​​ൽ​​​ 2024​​​-2026​​​ ​​​എം.​​​ബി.​​​എ​​​ ​​​ബാ​​​ച്ചി​​​ലേ​​​ക്കു​​​ള്ള​​​ ​​​സ്പോ​​​ട്ട് ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ 5,6,7​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ൽ​​​ ​​​ന​​​ട​​​ക്കും.50​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​മാ​​​ർ​​​ക്കോ​​​ടെ​​​ ​​​ബി​​​രു​​​ദ​​​വും​​​ ​​​കെ​​​-​​​മാ​​​റ്റ്/​​​സി​​​-​​​മാ​​​റ്റ് ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ​​​സ്കോ​​​ർ​​​ ​​​കാ​​​ർ​​​ഡു​​​മു​​​ള്ള​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ ​​​എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി,​​​പ്ല​​​സ്ടു​​​ ,​​​കെ​​​-​​​മാ​​​റ്റ്/​​​സി​​​-​​​മാ​​​റ്റ് ​​​അ​​​സ​​​ൽ​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​മാ​​​യി​​​ ​​​യു.​​​ഐ.​​​എം​​​ ​​​സെ​​​ന്റ​​​റി​​​ൽ​​​ ​​​എ​​​ത്ത​​​ണം.​​​ ​​​സം​​​വ​​​ര​​​ണ​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് ​​​ഫീ​​​സ് ​​​ആ​​​നു​​​കൂ​​​ല്യം​​​ ​​​ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.​​​ ​​​ഫോ​​​ൺ​​​:​​​ 7907186780,​​​ 9497471605,7510759925,​​​ 9747097793