തിരുവനന്തപുരം : കഴക്കൂട്ടം താലൂക്ക് വേണമെന്ന ആവശ്യത്തോട് ഒറ്റെക്കെട്ടായി കൈകോർത്ത് രാഷ്ട്രീയ പാർട്ടി നേതാക്കൾ. ഇതു സംബന്ധിച്ച തീരുമാനം ഇടതു മുന്നണി സർക്കാർ നേരത്തെ എടുത്തതാണെന്ന് കടകംപള്ളി സുരേന്ദ്രൻ എം എൽ എ പറഞ്ഞു.
താലൂക്ക് വേണമെന്നത് കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടാണെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പുതിയ താലൂക്കുകളെക്കുറിച്ച് പഠിക്കാൻ നിയമിച്ച കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടിലും ഒന്നാംസ്ഥാനം കഴക്കൂട്ടത്തിനായിരുന്നു.കഴക്കൂട്ടം താലൂക്ക് വേണമെന്നുള്ളത് ബി.ജെ.പിയുടെ നേരത്തേയുള്ള ആവശ്യമാണെന്ന് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു.ഐ ടി നഗരമായി മാറിയ കഴക്കൂട്ടത്തിന് വികസനങ്ങൾ വരാനും ജനങ്ങളുടെ സർക്കാർ സംബന്ധമായ രേഖകൾ വേഗത്തിൽ നേടിയെടുക്കാനും കഴക്കൂട്ടം താലൂക്ക് അടിയന്തരമായി രൂപീകരിക്കണമെന്ന് വി.വി.രാജേഷ് ആവശ്യപ്പെട്ടു.