
തിരുവനന്തപുരം : ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ രചിച്ച സായിഗ്രാമം വിശ്വശാന്തി ധാമം എന്ന പുസ്തകത്തിന്റെ തമിഴ് പതിപ്പിന്റെ പ്രകാശനം ചെയ്തു. ചെന്നൈ പ്രസാദ് കളർ ലാബ് പ്രിവ്യൂ തീയറ്ററിൽ നടന്ന ചടങ്ങിൽ മദ്രാസ് ഹൈക്കോടതി ജഡ്‌ജി പി.ബി. ബാലാജി പുസ്തകം ആനന്ദകുമാറിന് നൽകി പ്രകാശനം ചെയ്തു. വി.ജി.പി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.ജി.സന്തോശം, സ്‌പേസ് കിഡ്സ്
ഫൗണ്ടർ ആൻഡ് സി.ഇ.ഒ ഡോ. ശ്രീമതി കേശൻ, ഡോ. അംബേദ്ക്കർ ലാ യൂണിവേഴ്സിറ്റി ഡീൻ ഡോ.വി.ബാലാജി, മധുരൈ ഗ്ലാനിസ് ഹോസ്‌പിറ്റൽ ചെയർമാൻ ഡോ. മധു പുരുഷോത്തമൻ, മദ്രാസ് ഹൈക്കോടതി അഭിഭാഷകൻ കെ.ശശികുമാർ, തമിഴ് സിനിമാ താരങ്ങളായ രാജീവ്, ശക്തി ചിദംബരം, സായിഗ്രാമം ചെന്നൈ ചാപ്റ്റർ ഭാരവാഹി ഡോ. നെടുങ്ങാടി.പി.ഹരിദാസ്, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള സി.ഇ.ഒ അഡ്വ.അന്നപൂർണ്ണ ദേവി തുടങ്ങിയവർ സംസാരിച്ചു.