പാറശാല:കർക്കിടക വാവിനോടനുബന്ധിച്ച് പാറശാല തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ ബലിതർപ്പണം നടത്തി.രാവിലെ 5 മണിക്ക് ആരംഭിച്ച ബലിതർപ്പണ ചടങ്ങുകൾ ഉച്ചയ്ക്ക് ഒരുമണി വരെ തുടർന്നു.ആചാര്യൻ ആശാരൂർ മോഹനൻ പോറ്റിയുടെ കാർമ്മികത്വത്തിൽ നടന്ന പിതൃബലികർമ്മ ചടങ്ങിൽ പല തവണയായി ആയിരത്തോളം ഭക്തർ പങ്കെടുത്തു.ബലികർമ്മത്തെ തുടർന്ന് ഭക്തർക്കായി ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രഭാതഭക്ഷണ വിതരണവും നടന്നു.