ശംഖുംമുഖം: കാമുകിയെ ജോലി സ്ഥലത്തെത്തി മർദ്ദിച്ച കാമുകൻ പൊലീസ് പിടിയിൽ.പട്ടം സ്വദേശി ജിഷ്ണു മോഹനെയാണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശിയും ജിഷ്ണുവും തമ്മിൽ ആറു വർഷമായി പ്രണയത്തിലായിരുന്നു.അടുത്തിടെ ചില പ്രശ്‌നങ്ങളാൽ ഇവർ അകന്നു.പെൺകുട്ടി ജിഷ്ണുവിന്റെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ ഇയാൾ കഴിഞ്ഞ ദിവസം പെൺകുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തി. നേരെത്തെ താൻ നൽകിയ സമ്മാനങ്ങൾ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം സ്ഥാപനത്തിലെ ജീവനക്കാർക്ക് മുന്നിൽ വച്ച് മർദ്ദിച്ചെന്നാണ് പെൺകുട്ടി പൂന്തുറ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.