തിരുവനന്തപുരം: കുന്നിൻ ചരിവുകൾ തെളിച്ച് കെട്ടിടങ്ങൾ പണിയുന്നത് സാധാരണമായി കഴിഞ്ഞെന്നും വയനാട് കേരളത്തിന്റെ വേദനയായെന്നും അശ്വതി തിരുനാൾ ലക്ഷ്മി ബായി പറഞ്ഞു. ലോക മലയാളി കൗൺസിൽ സമ്മേളനത്തിലെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഹോട്ടൽ ഹയാത്ത് റിജിയൻസിയിൽ നടന്ന പരിപാടിയിൽ കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ കീകാട് അദ്ധ്യക്ഷനായി. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ, സൂരജ് ലാൽ എന്നിവർ സംസാരിച്ചു. കോൺഫറൻസിനോട് അനുബന്ധിച്ച് നടത്തിയ ഐ.വി.ശശി ഹ്രസ്വചിത്ര മത്സരത്തിൽ വിജയിച്ചവർക്ക് അവാർഡും വിതരണം ചെയ്തു.