hi

കിളിമാനൂർ:ജില്ലയിലെ ഗവ.ബി.എഡ്,ഡി.എൽ.എഡ് അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിൽ അറബിക് ഓപ്ഷൻ കൂടി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷിസ് അസോസിയേഷൻ(കെ.എ.എം.എ ) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.നിഹാസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി എ.മുനീർ കിളിമാനൂർ,സംസ്ഥാന സെക്രട്ടറി സംഗീത റോബർട്ട്,ഷഫീർ ഖാസിമി,എ.യാസർ,ഷാജുദ്ദീൻ ജെ.എസ്,എ.അബ്ദുൽ കലാം,മുഹമ്മദ് സിദ്ദിഖ്,ജെ.എസ്.അനസ് കണിയാപുരം, അഖിൽജെ. എസ് എന്നിവർ സംസാരിച്ചു.