പൂവാർ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ചിത്ര രചന, ക്വിസ് മത്സരം സംഘടിപ്പിക്കും.എൽ.കെ.ജി മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരങ്ങളും ഹയർ സെക്കൻഡറി,പൊതു വിഭാഗങ്ങൾക്ക് ക്വിസ് മത്സരങ്ങളും ആഗസ്റ്റ് 10ന് രാവിലെ 9 മുതൽ കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും.ഫോൺ. 9387852983.