hi

വെമ്പായം: കൊടുംവളവുകൾ,ചെങ്കുത്തായ ഇറക്കം,ഒരു വശം അഗാധ ഗർത്തം...മണ്ണന്തല മുതൽ വെഞ്ഞാറമൂട് വരെയുള്ള സംസ്ഥാനപാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരെ കാത്തിരിക്കുന്നത് ഇതൊക്കെയാണ്.എന്നാൽ ഇത്രയും അപകടം പിടിച്ച റോഡായിട്ട് കൂടി ഒരു അപകട മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

രാജഭരണകാലത്ത് നിർമ്മിച്ച റോഡിന് കാലം വളരെ കടന്നുപോയിട്ടും മാറ്റമൊന്നും സംഭവിച്ചിട്ടില്ല.പഞ്ചായത്ത് റോഡുകൾ പോലും അഞ്ച് വർഷത്തിലൊരിക്കൽ നവീകരിക്കുമ്പോഴും പതിറ്റാണ്ടുകളായി ഒരു നവീകരണ പ്രവർത്തനങ്ങളുമില്ലാത്ത ഏക സംസ്ഥാനപാതയുമിതാകും.

വട്ടപ്പാറ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഒരു കൊടുംവളവിലാണ്.അമ്പലനഗറിലെ വളവ്,കണക്കോട് തണ്ണിപാറ വളവ്,വേറ്റിനാട് വില്ലേജ് ഓഫീസിന് മുൻപിലത്തെ വളവ്,പിരപ്പൻകോട് ജംഗ്ഷനിലെ വളവ് എന്നിവിടങ്ങളിലാണ് പ്രധാനമായും അപകടങ്ങളുണ്ടാകുന്നത്.

അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷം

മണ്ണന്തല മുതൽ വെഞ്ഞാറമൂട് വരെയുള്ള ഭാഗം മരണത്തുരുത്ത്

അപകടങ്ങൾ നടക്കാത്ത ദിവസങ്ങളില്ലെന്ന് നാട്ടുകാർ

അപകടത്തിന് കാരണം

റോഡിന് വീതിയില്ലാത്തതും കുത്തനെയുള്ള വളവുകളും

നടക്കാത്ത പദ്ധതി

എം.സി റോഡിന് വീതികൂട്ടി വളവുകൾ നിവർത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ല.

ഗതാഗതക്കുരുക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന പാതയോരത്ത് പലപ്പോഴും ഗതാഗതക്കുരുക്ക് കാരണം കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിരയാണ്.