ജാൻവി കപൂറിന്റെ ത്രില്ലർ ചിത്രം ഉലാജ് ബോക്സോഫീസിൽ നിന്ന് ആദ്യദിനം നേടിയത് 1.1 കോടി രൂപ . ബോളിവുഡ് ചിത്രങ്ങൾക്ക് രാശിയില്ലാത്ത സ്ഥിതി തുടരുമ്പോഴാണ് ഉലാജ് എത്തുന്നത്. ഗുൽഷൻ ദേവയ്യ, മലയാളി താരം റോഷൻ മാത്യു എന്നിവരാണ് മറ്റു താരങ്ങൾ. ജാൻവിയുടെ കരിയറിലെ അഞ്ചാമത്തെ ചിത്രമാണിത്. മിസ്റ്റർ ആൻഡ് മിസിസ് മഹിക്കുശേഷം എത്തുന്ന ജാൻവിയുടെ രണ്ടാമത്തെ റിലീസുമാണ്. മിസ്റ്റർ ആൻഡ് മിസിസിസ് മഹി ആദ്യ ദിനം നേടിയത് 7 കോടി രൂപയാണ്. പ്രീ സെയിൽസ് വ്യവസായത്തിലും വലിയ ഒാളം സൃഷ്ടിക്കാൻ ഉലാജിന് സാധിച്ചില്ല. 750 ടിക്കറ്റുകൾ മാത്രമാണ് അഡ്വാൻസായി വിറ്റുപോയത്. വാരാന്ത്യത്തിൽ ചിത്രം 3 കോടി കടക്കാൻ പാടുപെടുമെന്നാണ് വിലയിരുത്തൽ.
സ്ത്രീ കേന്ദ്രീകൃത സിനിമകൾക്ക് ബോളിവുഡിൽ പൊതുവെ പ്രിയം കുറവാണ്. കഴിഞ്ഞവർഷം റിലീസ് ചെയ്ത കങ്കണ റണൗട്ട് അഭിനയിച്ച തേജസ് എന്ന ചിത്രത്തിന്റെ അവസ്ഥയാണ് ഉലജ് നേരിടുന്നത്. കങ്കണയുടെ ചിത്രം ആദ്യദിനം 1.2 കോടിയാണ് നേടിയത്.
തിയേറ്ററിൽനിന്ന് ആകെ നേടിയത് 4.1 കോടിയും . തേജസിന്റെ വിധി ഉലാജിനും ആവർത്തിക്കപ്പെടുമോ എന്നാണ് ബി ടൗൺ ഉറ്റുനോക്കുന്നത്.