ശിവഗിരി : എസ്. എൻ. ഡി. പി യോഗം ശല്ല്യാംപാറ 1217-ാം നമ്പർ ശാഖയിൽ നിന്നും കഴിഞ്ഞദിവസം ശിവഗിരിയിൽ മഹാഗുരുപൂജ നടത്തി. പൂജയിൽ സംബന്ധിക്കുന്നതിനായി ശാഖായോഗം ഭാരവാഹികൾ തലേദിവസം തന്നെ ശിവഗിരിയിലെത്തിയിരുന്നു. പർണ്ണശാല, ശാരദാമഠം, വൈദികമഠം, ബോധാനന്ദ സ്വാമി സമാധി എന്നിവിടങ്ങളിൽ ദർശനം നടത്തിയശേഷം ഗുരുപൂജാ ഹാളിൽ സന്യാസി ശ്രഷ്ഠരിൽ നിന്നും പ്രസാദവും സ്വീകരിച്ചു.