വടക്കാഞ്ചേരി : എക്‌സൈസിന്റെ നൈറ്റ് പട്രോളിംഗിനിടെ 1050 ഗ്രാം കഞ്ചാവ് പിടികൂടി. കുമരനെല്ലൂരിലായിരുന്നു സംഭവം. എക്‌സൈസ് വാഹനം കണ്ടതോടെ ബാഗ് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു.