പെരിങ്ങോട്ടുകര: വീട്ടിൽ കയറി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കീഴ്പ്പിള്ളിക്കര എങ്ങാണ്ടി വീട്ടിൽ അന്തകൃഷ്ണൻ (23) എന്ന ബ്രാവോയെ അന്തിക്കാട് എസ്.ഐ വി.പി.അരിസ്റ്റോട്ടിലാണ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ലഹരി വില്പനയെ കുറിച്ച് പൊലീസിന് വിവരം നല്കിയെന്നാരോപിച്ചാണ് നടുത്തുള്ളവർ വീട്ടിൽ ഹരികൃഷ്ണൻ, സുഹൃത്ത് മിഥുൻ എന്നിവരെ പ്രതി ആക്രമിച്ചത്.