1

പൂവാർ:യു.സി.ഐ കത്തീഡ്രലിനു മുൻഭാഗത്തു സ്ഥാപിച്ച സ്മൃതി മണ്ഡപവും കാണിക്കവഞ്ചിയും മെട്രോപ്പോളിറ്റൻ ആർച്ച്ബിഷപ്പ് മോസ്റ്റ് ഡോ.പനതപുരം മേത്യൂ സാം പ്രതിഷ്ഠാകർമ്മം നിർവഹിച്ചു.പൂവാർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ജെ.ലാറൻസ് അദ്ധ്യക്ഷത വഹിച്ചു.യഹുദ പണ്ഡിതൻ ഹേഹ കാം പ്രേംദാസ് സ്വാമിദാസ് യഹൂദി,ജോണി,അരുൺ മോഹൻ തങ്കയ്യ എന്നിവർ സംസാരിച്ചു.ആദ്യ കാണിക്ക കാണിക്കവഞ്ചിയിൽ നിക്ഷേപിച്ച് ജസ്റ്റിൻ കൊട്ടാരക്കുന്നിൽ ഏവരെയും സ്വാഗതം ചെയ്തു.എൻ.ദേവദാസ് സാം,ശശിധരൻ,രവി ആശാരി,സാമുവേൽ ബി.ജെ എന്നിവർ മുഖ്യാതിഥികളായിരുന്നു.