കാഞ്ഞങ്ങാട്: ബി.എസ്.എൻ.എൽ മൊബൈൽ ടവറിന് സമീപത്തെ സ്റ്റോറും കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപ വില വരുന്ന കേബിളുകളും മറ്റും മോഷണം പോയി. കോട്ടച്ചേരിയിലെ കാഞ്ഞങ്ങാട് ന്യൂ എക്സ്‌ചേഞ്ച് മൊബൈൽ ടവറിന് സമീപത്തെ സ്റ്റോർ റൂമിൽ നിന്നുമാണ് മോഷണം പോയത്.

കഴിഞ്ഞ 27നും 30നും ഇടയിലാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നതായി അധികൃതർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ബി.എസ്.എൻ.എൽ സെക്ഷൻ ഓഫീസർ പി. ഷാനിദ് ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം പോയ കേബിളുകൾക്ക് 15 ലക്ഷം രൂപ വില കണക്കാക്കുന്നു.