kk

മലയിൻകീഴ്: പണമിടപാട് സംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഊരുട്ടമ്പലത്ത് ഗോവിന്ദമംഗലം പഴശ്ശി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി അരുൺകുമാറാ (31) ണ് നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലുള്ളത്. ശനിയാഴ്ച രാത്രി 7.45ന് ആയിരുന്നു സംഭവം. അരുൺകുമാറിന്റെ സഹോദരൻ മാർട്ടിനുമായി പണമിടപാടുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് മാറനല്ലൂർ പൊലീസ് പറഞ്ഞു. മാർട്ടിനെ തേടിയാണ് സംഘം വീട്ടിലെത്തിയത്. എന്നാൽ മാർട്ടിൻ അവിടെയുണ്ടായിരുന്നില്ല. ആക്രമണവുമായി ബന്ധപ്പെട്ട് സ്ത്രീ ഉൾപ്പെടെ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു.