വിഴിഞ്ഞം: വയനാട്ടിലെ ദുരന്തത്തെ ദേശീയ ദുരന്തമായ പ്രഖ്യാപിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പുനഃരധിവാസവും,50 ലക്ഷം രൂപ വീതവും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് യോഗത്തിൽ അനുശോചിച്ചു.മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷത വഹിച്ചു.അഡ്വ.ജമീലാ പ്രകാശം,കോവളം ടി.എൻ.സുരേഷ്,പരശുവയ്ക്കൽ രാജേന്ദ്രൻ,വിഴിഞ്ഞം ജയകുമാർ,അഡ്വ.ജി.മുരളീധരൻ,വി.സുധകരൻ,ടി.വിജയൻ,അഡ്വ.കെ.ജയചന്ദ്രൻ,വട്ടവിള രാജൻ തുടങ്ങിയവർ പങ്കെടുത്തു.