മലയിൻകീഴ്: വയനാട്ടിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആത്മശാന്തിക്കായും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ മനഃശാന്തിക്കായും മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രം സർവമതപ്രാർത്ഥന സംഘടിപ്പിച്ചു.ജീവൻ നഷ്ടപ്പെട്ടവരുടെ ചിത്രങ്ങൾക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തി.ഫാ.ഇക്ബസ് ഡാനിയേൽ,ഉവൈസ് മൗലവി,ദിവാകരൻ നായർ എന്നിവർ മതഗ്രന്ഥവചനങ്ങൾ പാരായണം ചെയ്തു.ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.മുൻ ചീഫ് സെക്രട്ടറി ഡോ.കെ.ജയകുമാർ,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് ബാബു,ഗ്രാമപഞ്ചായത്ത് അംഗം ഒ.ജി.ബിന്ദു,പ്രൊഫ.ചെങ്കൽ സുധാകരൻ,ഡോ.ബെറ്റിമോൾ മാത്യു,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മായാ രാജേന്ദ്രൻ,ജനറൽ സെക്രട്ടറി ബി.സുനിൽകുമാർ,ട്രഷറർ ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.