മലയിൻകീഴ്: ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ മലയിൻകീഴ് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് എ.വൽസലകുമാരി നിർവഹിച്ചു.കൃഷ്ണപുരം 'ഗീതാസ് ' ക്യാറ്റിൽ ഫാമിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.ഡോ.വി.കൃഷ്ണദാസ് ക്ലാസെടുത്തു.5 മുതൽ വിവിധ വാർഡുകളിലായി ഒരു മാസക്കാലം ക്യാമ്പുകൾ നടക്കും.