gifted-children-prgramme

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം വയനാട് ഉരുൾപൊട്ടലിലെ അതിജീവിതർക്ക് ഐക്യദാർഡ്യം അറിയിച്ച് ഒത്തുകൂടി.അന്തരിച്ചവർക്കായി ആദരാഞ്ജലികൾ അർപ്പിച്ച് കുട്ടികൾ മെഴുകുതിരികൾ തെളിയിച്ചു.ബാലാവകാശ കമ്മിഷൻ അംഗം ഡോ.എഫ്.വിത്സൺ നേതൃത്വം നൽകി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇബ്രാഹിം മുതിർന്ന അദ്ധ്യാപകൻ വേലുക്കുട്ടിപ്പിള്ള,കോഓർഡിനേറ്റർ ഡോ.രമേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.കുട്ടികൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5000 രൂപ നൽകും.