ചേരപ്പള്ളി: പത്തനാപുരം ലോഗോസ് മിനിസ്ട്രീസ് ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 5 മുതൽ 7വരെ ഉഴമലയ്ക്കൽ പുളിമൂടിന് സമീപം ലോഗോസ് ഫെസ്റ്റിവൽ നടത്തും.വൈകിട്ട് 5.30 മുതൽ 9 വരെ നടത്തുന്ന യോഗത്തിൽ ബ്രദർ സുരേഷ് ബാബുവാണ് മുഖ്യപ്രാസംഗികൻ.അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ പങ്കെടുക്കും.പത്തനാപുരം ലോഗോസ് ഡയറക്ടർ സന്തോഷ് ലോഗോസ്,സിസ്റ്റർ ലുദിയസ്റ്റാൻലി എന്നിവർ ക്വയർ സംഗീതാരാധന നടത്തും.