ആര്യനാട്: ഒരു കുടുംബത്തിലെ നാലുപേർ ഒഴുക്കിൽപ്പെട്ട വാർത്ത അറിഞ്ഞതുമുതൽ രക്ഷാപ്രവർത്തനത്തിന് സജീവമായി ആര്യനാട് നിവാസികൾ. ജനപ്രതിനിധികളുടെയും ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തിൽ നാട്ടുകാർ സംഭവസ്ഥലത്ത് എത്തിയിരുന്നു.മൃതദേഹങ്ങൾ എത്തിച്ച ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനും ജനപ്രതിനിധികൾ സജീവമായിരുന്നു.

കാട്ടാക്കട ഡി.വൈ.എസ്.പി ഷിബു,ആര്യനാട് എസ്.എച്ച്.ഒ അജീഷ്,സബ് ഇൻസ്പെക്ടർ ഷീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.തുടർന്ന് രാത്രി എട്ടരയോടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ജി.സ്റ്റീഫൻ എം.എൽ.എ,ഐ.ജി ഹർഷിത അട്ടല്ലൂരി,ഭർത്താവും പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡിയുമായ നാഗരാജു,എസ്.പി കിരൺ,അഡിഷണൽ എസ്.പി ദിനേശ്,പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്ത്,സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ,ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കണ്ണൻ.എസ്.ലാൽ,എ.എം.ഷാജി,ആര്യനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീനാ സുന്ദരം, പഞ്ചായത്തംഗങ്ങളായ അയിത്തി അശോകൻ,ശ്രീജ,കാനക്കുഴി അനിൽകുമാർ, ഇ.രാധാകൃഷ്ണൻ,കെ.കെ.രതീഷ്, സി.പി.എം ഏരിയ സെക്രട്ടറി ഷൗക്കത്തലി,ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ തുടങ്ങിയവർ സംഭവസ്ഥലത്തും ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും എത്തിയിരുന്നു.