കാട്ടാക്കട:കാളിപാറ ലോകാംബിക ക്ഷേത്ര ട്രസ്റ്റും ഹിന്ദുധർമ്മ പരിഷത്തും മുകുന്ദറ എൻ.എസ്.എസ് കരയോഗത്തിന്റെയും നേതൃത്വത്തിൽ നിംസ് മെഡിസിറ്റിയുടെ സഹായത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണവും കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.ഹിന്ദുധർമ്മ പരിഷത്ത് പ്രസിഡന്റ് എം.ഗോപാൽ മുഖ്യപ്രഭാഷണം നടത്തി.മൈലക്കര വാർഡ് മെമ്പർ അനില,നിംസ് മെഡിസിറ്റി പി.ആർ.ഒ സരിൻ ശിവൻ,ആര്യനാട് സുഗതൻ,ആടുവള്ളി മോഹു തുടങ്ങിയവർ സംസാരിച്ചു നിംസ് മെഡിസിറ്റി സീനിയർ ഡയറ്റിഷൻ ശരണ്യ ബോധവത്കരണ സെമിനാർ നടത്തി.വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു.