നാഗർകോവിൽ: സ്ത്രീകളും കുട്ടികളും നേരിടുന്ന സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് കന്യാകുമാരി പൊലീസ് ഷോർട്ട് ഫിലിം/ റീൽസ് മത്സരം സംഘടിപ്പിക്കും. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 ആണ് കോളേജ് വിദ്യാർത്ഥികൾ ഒരു വിഭാഗമായും പൊതുജനങ്ങളും സ്റ്റാർട്ട് അപ്പുകൾ ചേർന്ന് മറ്റൊരു വിഭാഗമായുമാണ് മത്സരം. വിജയികൾക്ക് 20000,15000,10000 എന്നീ ക്രമത്തിലാണ് സമ്മാനതുക. സൈബർ ദിനമായ സെപ്തംബർ ഏഴിന് സമ്മാനങ്ങൾ വിതരണം ചെയ്യും. ആഗസ്റ്റ് 13 മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് അന്നേ ദിവസം പൊൻ ജെയ്സ്ലി കോളേജ് നാഗർകോവിൽ, നേശമണി കോളേജ് മാർത്താണ്ഡം എന്നിവിടങ്ങളിൽ ഇന്നവേഷൻ ഹക്കത്തോൺ സംഘടിപ്പിക്കും. ഇതിൽ ലഭിക്കുന്ന മൂന്ന് നല്ല എൻട്രികൾക്ക് 5000 രൂപയുടെ സമ്മാനം നൽകും. കൂടുതൽ വിവരങ്ങൾക്ക് :https:#bit.ly/cybernagercoil , 9498103903 .