മലയിൻകീഴ് :ഡൽഹിയിൽ ഐ.എ.എസ് പരിശീലന കേന്ദ്രത്തിൽ വെള്ളക്കെട്ടിൽ മരിച്ച തച്ചോട്ടുകാവ് പിടാരത്തെ 'ഡെയിൽ വില്ല'യിൽ നെവിന്റെ (28)വീട്ടിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഇന്നലെ രാവിലെ 10.30 മണിയോടെ സന്ദർശിച്ചു.നെവിന്റെ മാതാപിതാക്കളായ ഡാൽവിൻ സുരേഷും ലാൻസിലറ്റും സഹോദരി നെസിയുമായും പ്രതിപക്ഷനേതാവ് സംസാരിച്ചു.വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ലാലി മുരളി,
കോൺഗ്രസ് നേതാക്കളായ മലയിൻകീഴ് വേണുഗോപാൽ,പേയാട് ശശി, എം.ആർ.ബൈജു,മലവിള ബൈജു,എൽ.അനിത,പൊറ്റയിൽ മോഹനൻ,മലയംരാജേഷ്, വി.മുരളി,ഈഴക്കോട് ജോണി എന്നിവരും പ്രതിപക്ഷനേതാവിനോടൊപ്പമുണ്ടായിരുന്നു.