മുടപുരം : ക്വാറി ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) മംഗലപുരം ഏരിയ സമ്മേളനം തോന്നക്കൽ സാംസ്‌കാരിക സമിതി ഹാളിൽ സി.ഐ.ടി.യു ജില്ലാസെക്രട്ടറി അഡ്വ.എൻ.സായികുമാർ ഉദ്ഘാടനം ചെയ്തു.വേങ്ങോട് മധു അദ്ധ്യക്ഷത വഹിച്ചു.ബാബുരാജ് സ്വാഗതം പറഞ്ഞു.മണ്ണാറം രാമചന്ദ്രൻ,ചന്ദ്രികാമ്മ,പത്മിനി,കഠിനoകുളം മെറ്റസ്,കണിയാപുരം ബിജു,സുജിത്വേങ്ങോട്,സുരേന്ദ്രൻനായർ,സുരേഷ്ബാബു,വേണുനാഥ്,ഹരികുമാർ

തുടങ്ങിയവർ പങ്കെടുത്തു.സുരേന്ദ്രൻനായർ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി സുരേന്ദ്രൻനായർ (പ്രസിഡന്റ്‌),ബാബുരാജ് (സെക്രട്ടറി ),സുരേഷ് വേങ്ങോട്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.