തിരുവനന്തപുരം: ടോപ്പ് നോച്ച് ഐ.എ.എസ് കോച്ചിംഗ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഐ.എ.എസ് വിജയ മന്ത്രങ്ങളും പഠന ശൈലിയും" എന്ന ശില്പശാല 11ന് രാവിലെ 9.30ന് സ്റ്റാച്യു വൈ.എം.സി.എ ഹാളിൽ നടക്കും.കേരളകൗമുദി യൂണിറ്റ് ചീഫ് വിക്രമൻ അദ്ധ്യക്ഷത വഹിക്കും. 2025ൽ സിവിൽ സർവീസ് പരീക്ഷയെഴുതാൻ താത്പര്യമുള്ള വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാം.രജിസ്റ്റർ ചെയ്ത് പാസ് ലഭിക്കുന്ന മറ്റ് വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ അവസരം ലഭിക്കും.പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റഡി മെറ്റീരിയൽസ് സൗജന്യമായി ലഭിക്കും.രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും ഫോൺ: 9895074949.