വെഞ്ഞാറമൂട് : വയനാടിന് കൈത്താങ്ങുമായി വെഞ്ഞാറമൂട് ഗവ. യു.പി.എസ്. വെഞ്ഞാറമൂട് ഗവ.യു.പി.എസിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്കായി സമാഹരിച്ച ഉത്പന്നങ്ങൾ ഡി.കെ.മുരളി എം.എൽ.എ പ്രഥമ അദ്ധ്യാപിക കെ.എസ്. സാബുവിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ എസ്.എം.സി ചെയർമാൻ എസ്. ഷിഹാസ്, പി.ടി.എ പ്രസിഡന്റ് എസ്.എൽ. ശ്രീലാൽ,സീനിയർ അസിസ്റ്റന്റ് ആർ.സ്വപ്ന,സ്റ്റാഫ് സെക്രട്ടറി എസ്.എസ്.ഗായത്രി നായർ,എസ്.ആർ.ജി കൺവീനർ എൽ. അനു ചന്ദ്രൻ എന്നിവർ സംസാരിച്ചു.