കല്ലറ: പാങ്ങോട് ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിൽ അക്രഡിറ്റഡ് ഓവർസിയർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതിനുള്ള അഭിമുഖം 8ന് രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കാം.