ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അക്കാദമിക അക്കാദമികേതര മികവു പുലർത്തിയ പ്രതിഭകളെ ആദരിച്ചു.അവാർഡ് വിതരണത്തിന്റെയും പ്രതിഭാ സംഗമത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വേണുഗോപാലൻ നായർ നിർവഹിച്ചു.എസ്.എസ് എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും കലാകായിക പ്രതിഭകളെ അനുമിദിക്കലും നടന്നു.പി.ടി.എ പ്രസിഡന്റ് ഇ.നസീർ അദ്ധ്യക്ഷത വഹിച്ചു.കുടവൂർ വാർഡ് മെമ്പർ തോന്നയ്ക്കൽ രവി മുഖ്യ പ്രഭാഷണം നടത്തി.എസ്.എം.സി. ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, വൈസ് ചെയർമാൻ മധുസൂദനൻ നായർ,എച്ച്.എസ്.എസ് സീനിയർ അസിസ്റ്റന്റ് ബീനാ ബീഗം,എച്ച്.എസ്.സീനിയർ അസിസ്റ്റന്റ് ഷെഫീക്ക് എ.എം,യു.പി വിഭാഗം സീനിയർ അസിസ്റ്റന്റ് ജാസ്മിൻ എച്ച്.എ,എച്ച്.എസ് സ്റ്റാഫ് സെക്രട്ടറി ബീന.എസ്,യു.പി.സ്റ്റാഫ് സെക്രട്ടറി സരിത ആർ.എസ്. എന്നിവർ സംസാരിച്ചു.പ്രിൻസിപ്പൽ ജസി ജലാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റഹിം.കെ നന്ദിയും പറഞ്ഞു.