ആറ്റിങ്ങൽ :അമ്പലമുക്ക് വാർഡിൽ നിന്ന് എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് പി.ജയചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു.കൗൺസിലർ കെ.ജെ.രവികുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.കൃഷ്ണമൂർത്തി,ബ്ലോക്ക് കോൺഗ്രസ്‌ ഭാരവാഹികളായ എസ്.ശ്രീരംഗൻ ,എസ്.ഷാജി,പ്രസന്നകുമാർ,ഷൈലദാസ്,അഡ്വ.ശ്രീരാഗ് ജയചന്ദ്രൻ,ആർ.എം.മുഹമ്മദ്‌ ജാസിം,റിജു തുടങ്ങിയവർ സംസാരിച്ചു.