36

തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് പാറശാല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ശേഖരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും ബ്ലോക്ക് പ്രസിഡന്റ് ഡോ.ആലിഫ് ഖാനും മുൻ എം.എൽ എ.ടി.ജോർജും ചേർന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. പാളയം അശോകിന് കൈമാറി. പാറശാല ഗാന്ധി പാർക്കിനുമുമ്പിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ് പേരൂർക്കട മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ലത മേനോൻ, മുത്തുസ്വാമി, ജേക്കബ് ഫെർണാണ്ടസ്, അമരവിള സതി കുമാരി, വേണുഗോപാലകൃഷ്ണൻ, സ്റ്റീഫൻ, റോയ് തുടങ്ങിയവർ പങ്കെടുത്തു.