വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോളേജ് ഒഫ് നഴ്സിംഗ്,സ്കൂൾ ഒഫ് നഴ്സിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തുടർ നഴ്സിംഗ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്തർദേശീയ സെമിനാർ ഇന്ന് ശിവഗിരി കൺവെൻഷൻ സെന്ററിൽ ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും.ബിഹേവിയർ ചെയ്ഞ്ച് കമ്മ്യൂണിക്കേഷൻ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ. ദൈനംദിന പ്രവർത്തനങ്ങളിൽ നഴ്സിംഗ് കെയർ വർദ്ധിപ്പിക്കുക,പ്രൊഫഷണൽ ജീവിതത്തെ വൈകാരിക ബുദ്ധിയുമായി സന്തുലിതമാക്കാനുള്ള കഴിവുകൾ വികസിപ്പിക്കുക,ഗുണനിലവാരമുള്ള രോഗി പരിചരണത്തിൽ ടീം വർക്കും സഹകരണവും വളർത്തുക,പ്രശ്‌നപരിഹാരവും വിമർശനാത്മക ചിന്താശേഷിയും ശക്തിപ്പെടുത്തുക, പ്രൊഫഷണലിസവും തൊഴിൽ നൈതികതയും വർദ്ധിപ്പിക്കുക, നിയമപരവും നിയന്ത്രണപരവുമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഡോക്യുമെന്റേഷന്റെ കൃത്യതയും പൂർണതയും വർദ്ധിപ്പിക്കുക, പ്രമേഹമുള്ള വ്യക്തികളുടെ ആരോഗ്യവും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്നിവ ഈ പ്രോഗ്രാമിന്റെ പ്രധാന ഉദ്ദേശ്യമാണ്.

കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രാർ ഡോ.സോനാ.പി.എസ്,ട്രെയിൻഡ് നഴ്സസ് ഒഫ് അസോസിയേഷൻ ഇന്ത്യയുടെ കേരള ഘടകം ട്രഷറർ ദീപ കുമാരി.വി.എ,സൗദി അറേബ്യയിലെ മുഹയിൽ അസീർ ഹോസ്പിറ്റൽ ഡീൻ ഡോ.അബീർ അസീരി എന്നിവർ പങ്കെടുക്കും.എൽസമ്മ ടോമിച്ചൻ (മുത്തൂറ്റ് ഹോസ്പിറ്റൽ കോഴഞ്ചേരി)

ഡോ.സരിക തെരേസ (ചീഫ് നഴ്സിംഗ് ഓഫീസർ കാരിതാസ് ഹോസ്പിറ്റൽ,കോട്ടയം),ലിജി.ബി.ദാസ് (എസ്.എസ്.എൻ എം.എം കോളേജ് ഓഫ് നഴ്സിംഗ്),ഡോ.അബീർ അസീരി (സൗദി അറേബ്യ) എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകളെടുക്കും.ഫോൺ: 9995780439.