തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ പതിനൊന്നുകാരന് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മരുന്ന്മാറി കുത്തിവച്ചെന്ന പരാതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടറും ആശുപത്രി സൂപ്രണ്ടും നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. 21നകം ഡയറക്ടറും സൂപ്രണ്ടും വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ അദ്ധ്യക്ഷൻ ജസ്‌റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.കുത്തിവയ്പിനെ തുടർന്ന് നെഞ്ചുവേദനയും ഛർദ്ദിയും ഉണ്ടായ കുട്ടി ഗുരുതുരാവസ്ഥയിൽ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.