മലയിൻകീഴ് : വിളവൂർക്കൽ പഞ്ചായത്തിൽ അഴിമതിയും വികസന മുരടിപ്പും ആരോപിച്ച് ബി.ജെ.പി.വിളവൂർക്കൽ,പെരുകാവ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ഈഴാക്കോട് ശ്രീകണ്ഠന്റെ അദ്ധ്യക്ഷത വഹിച്ചു.മലയിൻകീഴ് മണ്ഡലം പ്രസിഡന്റ് പള്ളിച്ചൽ ബിജു,വിളവൂർക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കെ.അനിൽകുമാർ,സംസ്ഥാന സമിതി അംഗം വിളവൂർക്കൽ ഉണ്ണി,ദക്ഷിണ മേഖല ഉപാദ്ധ്യക്ഷൻ മുക്കംപാലമൂട് ബിജു,ഏര്യാ പ്രസിഡന്റ് വിനുകുമാർ, ജില്ലാ കമ്മിറ്റി അംഗം അഭിലാഷ് കുമാർ,മണ്ഡലം ജനറൽ സെക്രട്ടറി കുന്നുവിള സുധീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മഞ്ജു,പഞ്ചായത്ത് അംഗങ്ങളായ ആശാചന്ദ്രൻ,ശാലിനി,ജയകുമാർ,ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.