തിരുവനന്തപുരം: ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തും ജില്ലാ വനിതാശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.കളക്ടർ അനുകുമാരി മുഖ്യാതിഥിയായിരുന്നു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ മുഖ്യ പ്രഭാഷണം നടത്തി. സി.ഡി.സി ഫൗണ്ടർ ഡയറക്ടർ എം.കെ.സി നായർ, ന്യൂട്രിഷനിസ്റ്റ് ശുഭശ്രീ,ഡോ.ഹരി പ്രിയ എന്നിവർ സെമിനാർ അവതരിപ്പിച്ചു.ജില്ലാ വനിതാ ശിശു വികസന ഓഫീസർ കവിത റാണി രഞ്ജിത്,ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ അനിൽകുമാർ, ആർ.സി.എച്ച് മെഡിക്കൽ ഓഫീസർ ഡോ.കൃഷ്ണവേണി,എസ്.സി ഡെവലപ്പ്‌മെന്റ് ഓഫീസർ നീന, സങ്കൽപ് ജില്ലാ കോഓർഡിനേറ്റർ നീതു എസ് സൈനു ,പോഷൻ അഭിയാൻ ജില്ലാ കോഓർഡിനേറ്റർ മുഹമ്മദ് ജസീം,ജ്വാല കോഓർഡിനേറ്റർ ശ്രുതി എന്നിവരും പങ്കെടുത്തു.