ചിറയിൻകീഴ്: ചിറയിൻകീഴ് ഓവർബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നുമുതൽ ആരംഭിക്കുമെന്ന് വി.ശശി എം.എൽ.എ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ഈ വർഷം നവംബറോടുകൂടി പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവീസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളും സമയബന്ധിതമായി നടപ്പിലാക്കും.