p

തിരുവനന്തപുരം: സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിൽ മാനേജർമാർ സംവരണം മാനദണ്ഡങ്ങൾ പാലിക്കാതെ തോന്നും പടി നിയമനം നടത്തുന്നതായി ഖാദർ കമ്മിറ്റി റിപ്പോർട്ട്. ഇതൊഴിവാക്കി സാമൂഹികനീതി ഉറപ്പാക്കാൻ സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ വിദ്യാലയങ്ങളിലെയും നിയമനം പി.എസ്.സി വിടണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.

2009ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രൊഫ.എം.എ ഖാദർ ചെയർമാനായ വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് മാനേജർമാരുടെ നിയമവിരുദ്ധ നിയമനങ്ങൾക്കെതിരെ വിമർശനം. അദ്ധ്യാപക നിയമനത്തിനായി ടീച്ചർ റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കുന്നതിനുള്ള സാദ്ധ്യത ആരായണം. ഒ.എം.ആർ പരീക്ഷകൾ വഴി യഥാർത്ഥ അഭിരുചിയുള്ളവരെ കണ്ടെത്താനാവില്ലെന്ന് വ്യക്തമാക്കിയ കമ്മിറ്റി ,ഒ.എം.ആർ രീതി ആളുകളെ അരിച്ച് ഒഴിവാക്കാനുള്ള യാന്ത്രിക പരീക്ഷയാണെന്നും വിമർശിച്ചു.

തസ്‌തിക പ്രതീക്ഷിച്ച് മാനേജർമാർ നടത്തുന്ന നിയമനങ്ങളിൽ അംഗീകാരം പ്രശ്നമാകാറുണ്ട്. നിയമിക്കപ്പെട്ടവർ അംഗീകാരത്തിനായി ഓഫീസുകളിൽ കയറിയിറങ്ങേണ്ട ദുരവസ്ഥയ്ക്ക് കാരണമിതാണ്. അംഗീകാരം സംബന്ധിച്ച വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കണം. എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനത്തിന്റെ എല്ലാ കാര്യങ്ങളും നിയമനത്തിനായുള്ള സോഫ്‌ട് വെയറായ 'സമന്വയ' വഴി മാത്രം ചെയ്യണം. നിലവിലെ നിയമന രീതി തുടരുന്നിടത്തോളം ,കുട്ടികളുടെ എണ്ണം കുറയുന്നതു മൂലം ഇല്ലാതാവുന്ന തസ്തികയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരെ മറ്റ് എയ്ഡഡ് സ്കൂളുകളിലാവണം നിയമിക്കേണ്ടത്. ഇതിനായി നിലവിലെ വിദ്യാഭ്യാസ ചട്ടങ്ങൾ ഭേദഗതി ചെയ്യണം.

സർക്കാർ സ്കൂളുകളിൽ തസ്തികാംഗീകാരത്തിനോ അദ്ധ്യാപക നിയമനത്തിനോ താമസം നേരിട്ടാൽ കുട്ടികളുടെ പഠനാവകാശം ഉറപ്പാക്കാൻ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തണം.

തസ്തികാംഗീകാരത്തിലെ അരക്ഷിതാവസ്ഥ ക്ലാസ്‌മുറി പഠനത്തെ ബാധിക്കുന്നു. ക്രമവിരുദ്ധമായ നിയമനങ്ങളുടെ നിയമ പരിശോധന

വിദ്യാഭ്യാസ ഓഫീസുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നതായും റിപ്പോർട്ടിലുണ്ട്.

സ്കൂ​ൾ​ ​സ​മ​യ​ ​മാ​റ്റം
ഉ​ട​നി​ല്ല​:​ ​മ​ന്ത്രി

കൊ​ല്ലം​:​ ​സ്‌​കൂ​ൾ​ ​സ​മ​യം​ ​രാ​വി​ലെ​ ​ഏ​ഴ് ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്ന് ​വ​രെ​യാ​ക്ക​ണ​മെ​ന്ന​ ​ഖാ​ദ​ർ​ ​ക​മ്മി​റ്റി​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ന​ട​പ​ടി​ ​ഉ​ട​നു​ണ്ടാ​കി​ല്ലെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.
ഖാ​ദ​ർ​ ​ക​മ്മി​റ്റി​യു​ടെ​ ​ര​ണ്ടാം​ ​ഘ​ട്ട​ ​റി​പ്പോ​ർ​ട്ട് ​മ​ന്ത്രി​സ​ഭ​ ​അം​ഗീ​ക​രി​ച്ചെ​ങ്കി​ലും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കു​ന്ന​ത് ​കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ​ശേ​ഷ​മാ​യി​രി​ക്കും.​ ​റി​പ്പോ​ർ​ട്ട് ​ന​ട​പ്പാ​ക്കി​യാ​ലും​ ​ഒ​രു​ ​അ​ദ്ധ്യാ​പ​ക​രു​ടെ​യും​ ​പ്രൊ​മോ​ഷ​ൻ​ ​ന​ട​പ​ടി​ക​ളെ​യോ​ ​വേ​ത​ന​ത്തെ​യോ​ ​ജോ​ലി​യെ​യോ​ ​ബാ​ധി​ക്കി​ല്ല.​ 220​ ​പ്ര​വൃ​ത്തി​ ​ദി​ന​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​ഈ​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​വി​ദ്യാ​ഭ്യാ​സ​ ​ക​ല​ണ്ട​ർ​ ​പു​റ​ത്തി​റ​ക്കി​യ​ത്.​എ​ന്നാ​ൽ​ ​ചി​ല​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ൾ​ ​ഇ​തി​നെ​തി​രെ​ ​കോ​ട​തി​യി​ൽ​ ​പോ​യ​തി​നെ​ ​തു​ട​ർ​ന്ന് ​ഹൈ​ക്കോ​ട​തി​ ​സ്‌​റ്റേ​ ​ചെ​യ്തു.​ ​ഇ​തി​നെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​അ​പ്പീ​ൽ​ ​പോ​കി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ഗ​വ​ർ​ണ​റു​ടെ​ ​കാ​ലാ​വ​ധി
സെ​പ്തം​ബ​ർ​ 6​ന് ​തീ​രും

എം.​എ​ച്ച്.​ ​വി​ഷ്‌​ണു

□​കേ​ര​ള​ത്തി​ൽ​ ​ഒ​രു​ ​ടേം​ ​കൂ​ടി​ ​ന​ൽ​കു​മോ​ ​എ​ന്ന​തി​ൽ​ ​തീ​രു​മാ​നം​ ​ഉ​ടൻ
തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ്ഖാ​ന് ​ഒ​രു​ ​മാ​സം​ ​കൂ​ടി​യാ​ണ് ​കാ​ലാ​വ​ധി​ ​അ​വ​ശേ​ഷി​ക്കു​ന്ന​ത്.​ ​സെ​പ്തം​ബ​ർ​ ​ആ​റി​നാ​ണ് 5​ ​വ​ർ​ഷ​ത്തെ​ ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​വു​ന്ന​ത്.​ ​അ​ദ്ദേ​ഹം​ ​കേ​ര​ള​ത്തി​ൽ​ ​തു​ട​രു​മോ​ ​മ​റ്റേ​തെ​ങ്കി​ലും​ ​സം​സ്ഥാ​ന​ത്തേ​ക്ക് ​മാ​റ്റു​മോ​ ​എ​ന്ന് ​വ്യ​ക്ത​മ​ല്ല.
കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത്‌​ ​ഷാ​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​കാ​ബി​ന​റ്റ് ​ഉ​പ​സ​മി​തി​ ​ഗ​വ​ർ​ണ​ർ​മാ​രു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​വി​ല​യി​രു​ത്തി​യി​രു​ന്നു.​ ​സ​മി​തി​യു​ടെ​ ​ശു​പാ​ർ​ശ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​വും​ ​തീ​രു​മാ​നം.
രാ​ജ്യ​ത്തെ​ ​ഏ​ക​ ​ക​മ്മ്യൂ​ണി​സ്റ്റ് ​സ​ർ​ക്കാ​രു​മാ​യി​ ​നി​ര​ന്ത​രം​ ​ഇ​ട​ഞ്ഞ്,​ ​ദേ​ശീ​യ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞാ​ലും​ ​കേ​ര​ള​ത്തി​ൽ​ ​തു​ട​രാ​ൻ​ ​സാ​ദ്ധ്യ​ത​യേ​റെ​യാ​ണ്.​ ​അ​ഞ്ചു​ ​വ​ർ​ഷ​ ​കാ​ല​യ​ള​വി​ലേ​ക്കോ​ ​അ​ല്ലെ​ങ്കി​ൽ​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​പ്രീ​തി​യു​ള്ള​ട​ത്തോ​ള​മോ​ ​ആ​ണ് ​ഗ​വ​ർ​ണ​ർ​ക്ക് ​തു​ട​രാ​നാ​വു​ക.73​കാ​ര​നാ​യ​ ​ആ​രി​ഫ് ​ഖാ​ൻ​ ​നേ​ര​ത്തേ​ ​ഉ​പ​രാ​ഷ്ട്ര​പ​തി​ ​സ്ഥാ​ന​ത്തി​നാ​യി​ ​ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും​ ​ബം​ഗാ​ൾ​ ​ഗ​വ​ർ​ണ​റാ​യി​രു​ന്ന​ ​ജ​ഗ്ദീ​പ് ​ധ​ൻ​ക​റി​നാ​ണ് ​ന​റു​ക്ക് ​വീ​ണ​ത്.​ 2004​ൽ​ ​ബി.​ജെ.​പി​യി​ൽ​ ​ചേ​ർ​ന്ന​ ​ഖാ​ൻ,​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​മാ​യും​ ​ഉ​ന്ന​ത​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളു​മാ​യും​ ​ഉ​റ്റ​ ​ബ​ന്ധ​മു​ള്ള​യാ​ളാ​ണ്.​ ​താ​ൻ​ ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​ആ​ർ.​എ​സ്.​എ​സാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​തു​റ​ന്നു​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​കേ​ര​ള​ത്തി​ന്റെ​ ​ഗ​വ​ർ​ണ​റാ​യി​ 2019​ ​സെ​പ്തം​ബ​ർ​ ​ആ​റി​നാ​ണ് ​ചു​മ​ത​ല​യേ​റ്റ​ത്.​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ ​ബു​ല​ന്ദ്ശ​ഹ​റാ​ണ് ​സ്വ​ദേ​ശം.