yousu

തിരുവനന്തപുരം: വയനാട് ദുരന്തബാധിതരെ സഹായിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി രൂപ കൈമാറി. ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ, ചൂരൽമല മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായാണ് സഹായം. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സി.ഇ.ഒ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ എന്നിവർ ചേർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറിയത്.