befi

തിരുവനന്തപുരം: ജീവനക്കാരോടുള്ള പ്രതികാരനടപടി അവസാനിപ്പിക്കണമെന്നും വേതന കരാർ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സി.എസ്.ബി ബാങ്കിൽ അവകാശദിനം ആചരിച്ചു.

സോണൽ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന ജോ.സെക്രട്ടറി എസ്.ബി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ,സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി പി.വി.ജോസ്,ബെഫി ജില്ലാ സെക്രട്ടറി എൻ.നിഷാന്ത് എന്നിവർ സംസാരിച്ചു. ജെ.പാർവതി നന്ദി പറഞ്ഞു.