തിരുവനന്തപുരം: കേരള സർവകലാശാല രണ്ടുകോടി രൂപ മുടക്കി സെനറ്റ് ഹൗസ് ക്യാമ്പസിൽ നിർമ്മിച്ച ബാസ്ക്കറ്റ് ബാൾ ഇൻഡോർ സ്റ്റേഡിയം നാടകസ്റ്റേജ് സജ്ജമാക്കാൻ അനുവദിച്ചതിനെതിരെ വി.സിക്ക് പരാതി. ബാസ്ക്കറ്റ്ബാൾ ടൂർണ്ണമെന്റിനും, പ്രാക്ടിസിനും മാത്രമേ സ്റ്റേഡിയം അനുവദിക്കാവൂവെന്ന ചട്ടം മറികടന്നാണിത്. 5ദിവസത്തേക്കാണ് സ്റ്റേഡിയം വിട്ടുനൽകിയത്. സ്റ്റേഡിയം അനുവദിക്കുന്നത് ചട്ടവിരുദ്ധമാണെന്നും മാറ്റ് ഫിനിഷ് ചെയ്ത സ്റ്റേഡിയത്തിന് കേടു സംഭവിക്കുമെന്നും ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് ഡയറക്ടർ സർവകലാശാലയെ അറിയിച്ചിട്ടും രജിസ്ട്രാർ സ്റ്റേഡിയം അനുവദിക്കുകയായിരുന്നു.