തിരുവനന്തപുരം: കെ.എസ്.ശിവരാജന്റെ ഗുരു പ്രഭാഷണ പരമ്പര 9,​ 10,​ 11,​ 20 തീയതികളിൽ നടക്കും. 9ന് വൈകിട്ട് 6ന് കുളത്തൂർ ശ്രീനാരായണ ലൈബ്രറി ഹാളിലും (വിഷയം:ഗുരുഷഡ്‌കത്തിലെ യതീന്ദ്രന്റെ ഈശ്വരീയത)​,​ 10ന് വൈകിട്ട് 4.30ന് പേട്ടയിലെ ഡോ.പല്പു മെമ്മോറിയൽ ലൈബ്രറി റിസർച്ച് സെന്ററിലും (രാമായണത്തിന്റെ സർവകാല പ്രസക്തി)​,​ 11ന് വൈകിട്ട് 3.30ന് ജനറൽ ആശുപത്രി ജംഗ്ഷനിലെ നാരായണത്തിലും (ശ്രീനാരായണ ഗുരുവും കുമാരനാശാനും)​,​ 20ന് വൈകിട്ട് 3.30ന് മ്യൂസിയത്തെ ശ്രീനാരായണ ഗുരു പാർക്കിലുമാണ് (ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകൾ)​ പ്രഭാഷണങ്ങൾ.ഫോൺ.9567934095.