തിരുവനന്തപുരം:തൈയ്ക്കാട് ശ്രീ അയ്യാഗുരു മഹാസമാധി ക്ഷേത്രത്തിലെ 115-ാം ഗുരുപൂജ മഹോത്സവം ഇന്ന് സമാപിക്കും.രാവിലെ 4.30ന് നടതുറക്കൽ,5ന് മഹാഗണപതിഹോമം,രാവിലെ 7.30ന് ഗുരുപൂജ കാവടി ഉദ്ഘാടനം.രാവിലെ 8.30ന് കലശപൂജ,9ന് കാവടിഘോഷയാത്ര ആരംഭം,10.30ന് മഹാസമാധിയിൽ കലശാഭിഷേകം,കാവടി അഭിഷേകം,നന്ദീശ്വരപൂജ,ശ്രീഭൂതബലി,ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 4.30ന് ഭജന,5.45ന് മഹാസമാധിയിൽ ഗുരുപരമേശ്വര പൂജ,6.30ന് സന്ധ്യദീപാരാധന,6.45ന് ഗുരുപൂജ,7.30ന് ഗുരുപൂജ വിഭൂതി വിതരണം എന്നിവ നടക്കും.