തിരുവനന്തപുരം:കോർപ്പറേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി.സി.സിയിൽ നടന്ന ക്യാമ്പ് എക്സിക്യൂട്ടീവ് യു.ഡിഎഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു.എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.കെ.പി.സി.സി വയനാട് ക്യാമ്പ് എക്സക്യൂട്ടീവിൽ കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി.എൻ.ശക്തൻ, കെ.പി.ശ്രീകുമാർ, വി.എസ്.ശിവകുമാർ, മര്യാപുരം ശ്രീകുമാർ,ജി.എസ്.ബാബു,ജി.സുബോധൻ, ടി.ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്,കെ.മോഹൻകുമാർ, നെയ്യാറ്റിൻകര സനൽ, വർക്കല കഹാർ, എം.എ.വാഹീദ്, എം.ആർ.രഘുചന്ദ്രബാൽ, കെ.എസ്.ശബരീനാഥൻ,എ.ടി.ജോർജ്ജ്, പി.കെ.വേണുഗോപാൽ,ആനാട് ജയൻ,കൈമനം പ്രഭാകരൻ എന്നിവർ പങ്കെടുത്തു.