ചേരപ്പള്ളി: എസ്.എൻ.ഡി.പി യോഗം കോട്ടയ്ക്കകം ശാഖയുടെ (തെക്കൻ ശിവഗിരി ഗുരുദേവ സരസ്വതി ക്ഷേത്രം) ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് ജയന്തി 18,19,20 തീയതികളിൽ ആഘോഷിക്കുമെന്ന് ശാഖാ പ്രസിഡന്റ് എസ്.ജയകുമാറും സെക്രട്ടറി പുളിമൂട്ടിൽ ബി.രാജീവനും കൺവീനർ എസ്.ഷിജുവും അറിയിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രതന്ത്രി ദിലീപ് വാസവനും മേൽശാന്തി കണ്ണൻ ശാന്തി,ഭാസ്കരൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും.18ന് രാവിലെ 6ന് ഗണപതിഹോമം,6.30ന് ഗുരുപൂജ,10ന് കൊടിയേറ്റ്,രാത്രി ഗാനമേള.19ന് രാവിലെ 6ന് ഗണപതിഹോമം,7.30ന് മഹാമൃത്യുഞ്ജയഹോമം,8.30ന് മഹാഗുരുപൂജ,വൈകിട്ട് 5.30ന് ഭക്തിഗാനസുധ,6ന് ഗുരുവിനെ അറിയാൻ എന്ന വിഷയത്തിൽ വർക്കല രമേശ് ഹരീന്ദ്രനാഥ് നടത്തുന്ന പ്രഭാഷണം,7ന് അവാർഡ്ദാന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ കവി മുരുകൻ കാട്ടാക്കട,യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ,പ്രസിഡന്റ് വീരണകാവ് സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.സബ് ഇൻസ്പെക്ടർ എസ്.സാജുകുമാരി ശിവഗംഗ (മത്സരാർത്ഥി), രാജേഷ് ഷാജി (ഗുരുപഠന അദ്ധ്യാപകൻ),യുവശില്പി ശ്രീജിത്ത്,ആര്യനാട് തമ്പി (വസ്ത്രാലങ്കാരം) എന്നിവരെ ആദരിക്കും.തുടർന്ന് നൃത്തസന്ധ്യ.20ന് രാവിലെ 6ന് ഗണപതിഹോമം,7.30ന് മഹാഗുരുപൂജ,10.15ന് സൗജന്യ ദന്തൽക്യാമ്പ്,12ന് അന്നദാനം,2ന് തിരുചതയ ഘോഷയാത്ര.