hi

കിളിമാനൂർ:ജീവിത ശൈലി രോഗങ്ങളുടെ മെഡിസിൻ ഇനി കൊടുവഴന്നൂർ സബ് സെന്റർ വഴിയും ലഭിക്കും.ഇതിന്റെ ഉദ്ഘാടനം പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് സുസ്മിത നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഹമദ്കബീർ അദ്ധ്യക്ഷത വഹിച്ചു.ഓരോ മാസത്തിലെയും രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ച മരുന്നുകൾ വിതരണം ചെയ്യും.വാർഡംഗങ്ങളായ സുജി പ്രസാദ്,ബീന,ശാന്തകുമാരി,ശിശുദള,രഞ്ജിതം,നയനാകുമാരി, രുഗ്മിണി അമ്മ,അനിൽകുമാർ,ഷീല കുമാരി എന്നിവർ സംസാരിച്ചു.മെഡിക്കൽ ഓഫീർ നിജു നന്ദി പറഞ്ഞു.