കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയുടെ പ്രസിഡന്റുമായിരുന്ന ആർ.സുഭാഷിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ അഡ്വ.ബി.സത്യൻ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.വർക്കല താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകന് നൽകുന്ന 2024 ലെ ആർ.സുഭാഷ് മെമ്മോറിയൽ ലൈബ്രറി പ്രവർത്തന പ്രതിഭാ പുരസ്കാരം പകൽക്കുറിയിലെ പാസ്ക് ലൈബ്രറി സെക്രട്ടറിയും വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവുമായ പകൽക്കുറി എ.ഷിഖാന് വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ നൽകി.അഡ്വ.ബി.സത്യൻ പൊന്നാട അണിയിച്ചു,സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഷിബുതങ്കൻ പ്രശസ്തി പത്രം നൽകി. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് വി.ശിവപ്രസാദ് അനുശോചനപ്രമേയം അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡി.എസ്.പ്രദീപ്,ഒറ്റൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.എസ്.സത്യപാൽ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി.എസ്.സുനിൽ,ഷിബു തങ്കൻ,ഗ്രന്ഥശാല പ്രസിഡന്റ് എം.രവീന്ദ്രൻ,അദ്ധ്യാപകനായ കെ.കെ.സജീവ് തുടങ്ങിയവർ പങ്കെടുത്തു.