കല്ലമ്പലം: കരവാരം പഞ്ചായത്തിൽ രണ്ട് ബി.ജെ.പി അംഗങ്ങൾ രാജിവച്ച ഒഴിവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് പ്രതിനിധികളായ ബേബി ഗിരിയും,വിജി വേണുവും സത്യപ്രതിജ്ഞ ചെയ്തു.പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ പ്രസിഡന്റ് ഷിബുലാൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ എസ്.എം.റഫീഖ്,എം.കെ. രാധാകൃഷ്ണൻ,ഏരിയാ കമ്മിറ്റി അംഗം ടി.എൻ.വിജയൻ,എൽ.ഡി.എഫ് നേതാക്കളായ എസ്.മധുസൂദനക്കുറുപ്പ്, പി.കൊച്ചനിയൻ,എസ്.സുരേഷ് കുമാർ,നാസർ ചൈതന്യ,സജീർ രാജകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി തോട്ടക്കാട് ജംഗ്ഷനിൽ എൽ.ഡി.എഫ് പ്രവർത്തകർ വിജയാഹ്ലാദ പ്രകടനം നടത്തി.