കല്ലമ്പലം: മണമ്പൂർ സർവീസ് സഹകരണ ബാങ്ക് കെ.സി.ഇ.യു യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ആദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.ഫണ്ട് കെ.സി.ഇ.യു ജില്ലാ ജോയിന്റ് സെക്രട്ടറി വി.സുധീർ യൂണിറ്റ് പ്രസിഡന്റ് സജീവിൽ നിന്ന് സ്വീകരിച്ചു. യൂണിയൻ ഏരിയാ ട്രഷറർ നിഖിൽ.എസ്,അസിസ്റ്റന്റ് സെക്രട്ടറി ജൂലി.പി,ലിമ.ജി,ജിത്ത് എന്നിവർ പങ്കെടുത്തു.